മൊറാദാബാദ്: ദലിതരുടെ മുടിവെട്ടാന്‍ മുസ്ലീം ബാര്‍ബര്‍മാര്‍ സമ്മതിച്ചില്ലെന്ന് പരാതി. ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ദലിതര്‍ ഭോജ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇന്ത്യ ടുഡെയുൾപ്പെടെയുള്ള ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജാതിയുടെ പേരില്‍ വിവേചനം നേരിടുകയാണെന്നും മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നെന്നുമാണ് ദലിത് വിഭാഗക്കാരുടെ പരാതി.
അതെ സമയം ദലിതരെ കടയ്ക്കുള്ളില്‍ കയറ്റിയാല്‍ മുസ്ലീം സമൂഹം കടയില്‍ കയറില്ലെന്നാണ് ഷോപ്പ് ഉടമകള്‍ പറയുന്നത്.മൊറാദാബാദിലെ പീപല്‍സനയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിനായി പൊലീസ് സീനിയര്‍ സൂപ്രണ്ട് അമിത് പതക്കിന്റെ നേതൃത്വത്തില്‍ പൊലീസുകാരും ജില്ലാ അധികൃതരും ഉള്‍പ്പെട്ട സംയുക്ത സംഘം രൂപീകരിച്ചു.
സാധാരണയായി ദലിതര്‍ മിസ്ലീം കടയില്‍ വരാറില്ലെന്നും ഇവര്‍ നടത്തുന്ന കടയിലാണ് പോകുന്നതെന്നും, എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കടയില്‍ കയറണമെന്ന് പറയുകയാണെന്നും മുസ്ലീങ്ങള്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ബാര്‍ബര്‍മാര്‍ കടയടച്ച് പ്രതിഷേധിച്ചു.
Post Your Comments