കണ്ണൂര്‍: കെ.എം. ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് മുന്‍ നേതാവ് നൗഷാദ് പൂതപ്പാറ. അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിച്ചതിന് കെ.എം. ഷാജി 25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഷാജിക്കെതിരെ പരാതി ഉന്നയിച്ചതിനാണ് വിശദീകരണം പോലും ചോദിക്കാതെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറയുകയുണ്ടായി. ഷാജി പണം കൈപ്പറ്റിയെന്ന് സ്കൂള്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം നേതൃത്വം അംഗീകരിച്ചില്ല. കോഴ വിവരം ചോര്‍ത്തിയിട്ടില്ല. പാര്‍ട്ടിയിലെ ഷാജിയുടെ ശത്രുക്കള്‍ ആരോ ചെയ്തതാകാം. വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും നൗഷാദ് വ്യക്തമാക്കുന്നു.
Post Your Comments