ലോകമെങ്ങും വ്യാപിച്ച കോവിഡ് മഹാമാരി ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നായ ഇറ്റലിക്ക് സഹായഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍. കൊറോണക്കെതിരെ അതിജീവനത്തിന്റെ പോരാട്ടം നടത്തുന്ന ഇറ്റലിയിലെ ജനങ്ങള്‍ക്കായി പത്ത് ലക്ഷം ഫേസ് മാസ്‌കുകളാണ് ഇന്റര്‍ മിലാന്‍ വിതരണം ചെയ്യാന്‍ പോകുന്നത്. മാസ്‌കുകള്‍ക്ക് പുറമേ ദുരിതാശ്വത്തിനായി പതിനഞ്ച് ലക്ഷത്തോളം യൂറോ ക്ലബ് സമാഹരിച്ച് നല്‍കി.
മാസ്‌ക് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷം മാസ്‌കുകള്‍ മിലാന്‍ റീജ്യണില്‍ വിതരണം ചെയ്യാനായി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ഫേസ് മാസ്‌കുകള്‍ എത്രയും പെട്ടെന്ന് ചൈനയില്‍ നിന്നും എത്തിക്കുമെന്നാണ് ക്ലബ് ഉടമകളായ സണ്ണിംഗ് ഗ്രൂപ്പ് അറിയിച്ചത്.
Post Your Comments