ചെന്നൈ: 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയം ഇത്തവണ ആവർത്തിക്കുമോയെന്ന ആശങ്ക പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍. 1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ വർഷങ്ങളിൽ കേരളത്തില്‍ പ്രളയം ഉണ്ടാക്കിയിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. ഇത്തരത്തിലാണ് 2018ല്‍ കേരളത്തിന് മഴ ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്നുമാണ് തമിഴ്‌നാട് വെതര്‍മാൻ സംശയം പ്രകടിപ്പിക്കുന്നത്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു 2018 ലേത്. 2517മില്ലിമീറ്റര്‍ മഴയാണ് ആ വർഷം ലഭിച്ചത്. അതിന് മുൻപ് ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് അന്ന് പ്രളയത്തിനിടയാക്കിയത്. പല പഠനങ്ങളും കാണിക്കുന്നത് കേരളത്തിന് ഇത്തവണ വലിയ മഴ ലഭിക്കുമെന്നാണ്. മുന്‍ വര്‍ഷങ്ങളിലെ സ്ഥിതി വിവര ശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020ല്‍ 2300 ലധികം മഴ ലഭിക്കാനാണ് സാധ്യതയെന്ന് വെതര്‍മാനും വ്യക്തമാക്കുന്നുണ്ട്. ഇതാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്.
Post Your Comments