കൊല്ലം: ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലും സജീവ നേതാവ്. ബി.ജെ.പിയുടെ നിയോജക മണ്ഡലം ഭാരവാഹി കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയിലും ഭാരവാഹിയാണ്. ബി.ജെ.പിയുടെ ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍്റായി ഒരുമാസം മുമ്പ് നിയമിതനായ സുഗതന് പറമ്പിലിനാണ് രണ്ട് പാര്‍ട്ടികളിലും അംഗത്വവും ഭാരവാഹിത്വവും ഉള്ളത്. ബി.ജെ.പി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും സുഗതന് കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടെയും കമ്മറ്റികളിലും പ്രവര്‍ത്തനത്തിലും സജീവമാണ്.
സംഭവം അന്വേഷിക്കാന്‍ ബി.ജെ.പി നേതാക്കള്‍ എത്തിയപ്പോള്‍ സുഗതന്റെ വീട്ടില്‍ ഐ.എന്‍.ടി.യു.സിയുടെ കമ്മറ്റി നടക്കുകയായിരുന്നു. ഇതോടെ ബി.ജെ.പി നേതാക്കളും സുഗതനും തമ്മില്‍ വാക്കേറ്റമുണ്ടായി. ആദിച്ചനല്ലൂര്‍ ഗ്രീന്‍ലാന്‍ഡ് പേപ്പര്‍ മില്‍ സ്റ്റാഫ് ആന്‍ഡ എംപ്ലോയീസ് യൂണിയന് ഐ.എന്‍.ടി.യു.സി നേതൃത്വം ഒഴിയാനാകില്ലെന്ന് സുഗതന് ബി.ജെ.പി നേതാക്കളെ അറിയിച്ചു.പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സുഗതന് അടുത്തിടെ ബി.ജെ.പി അനുഭാവിയായി, ഇതോടെ ഭാരവാഹിത്വം നല്‍കുകയായിരുന്നു.
കൃഷി മന്ത്രിയുടെ വീടിന് മുന്നിൽ അടുപ്പ് കൂട്ടി പ്രതിഷേധം, അറസ്റ്റ്
കോണ്‍ഗ്രസിന്റെ ഐ.എന്‍.ടിയു.സി മേഖലാ പ്രസിഡണ്ട് സഥാനവും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും സുഗതന് പ്രവര്‍ത്തിച്ചുവരുന്നു.നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ബി.ബി ഗോപകുമാറിന്റെ താല്‍പ്പര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡണ്ടായി നിയമിച്ചതെന്നാണ് സൂചന.
Post Your Comments