UAELatest NewsNewsGulf

കോവിഡ് -19 : അബുദാബിയിലെ തൊഴിലാളികൾക്ക് ഒരു സന്തോഷ വാര്‍ത്ത‍

അബുദാബി • തൊഴിലാളികൾക്ക് സൗജന്യമായി കോവിഡ് -19 പരിശോധന സൗകര്യം ഒരുക്കിയതായി അബുദാബി മീഡിയ ഓഫീസ്. മുസ്സഫയിലാണ് ക്ലിനിക്കുകൾ സ്ഥിതിചെയ്യുന്നത്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി രാജ്യം ഏർപ്പെടുത്തിയിരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത് ആരംഭിച്ചത്.

50 വയസ്സിനു മുകളിലുള്ളവർ, അല്ലെങ്കിൽ ചുമ, കടുത്ത പനി, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയ വൈറസിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ സേവനം പ്രയോജനപ്പെടുത്തുകയും ക്ലിനിക്കുകളിൽ സ്വയം പരിശോധന നടത്തുകയും ചെയ്യണമെന്ന് അതോറിറ്റി ശുപാര്‍ശ ചെയ്യുന്നു.

സാധുവായ റസിഡൻസ് വിസ ഇല്ലാത്തവർ ഉൾപ്പെടെ എല്ലാവർക്കും പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സെഹ 10 ദിവസത്തിനുള്ളിൽ 13 പുതിയ ഡ്രൈവ് ത്രൂ സെന്ററുകൾതുറന്നതിനും അൽ റഹ്ബ ഹോസ്പിറ്റലും അൽ ഐൻ ഹോസ്പിറ്റലും കോവിഡ് 19 ബാധിച്ച രോഗികളെ ഐസൊലേറ്റ് ചെയ്യാനും ചികിത്സിക്കാനും അനുവദിച്ചതിന് പിന്നാലെയാണ് പുതിയ സംരംഭം.

shortlink

Related Articles

Post Your Comments

Related Articles


Back to top button