ന്യൂഡല്‍ഹി • സൈന്യത്തില്‍ നിലവില്‍ 8 കോവിഡ്-19 പോസിറ്റീവ് കേസുകൾ ണ്ടെന്ന് കരസേനാ മേധാവി ജനറൽ എം എം നരവാനെ സ്ഥിരീകരിച്ചു. ഇന്ത്യൻ സൈന്യത്തിൽ ഇതുവരെ 8 പോസിറ്റീവ് കേസുകൾ മാത്രമേ ഉള്ളൂ, അതില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും ഒരാള്‍ നഴ്സിംഗ് അസിസ്റ്റന്റുമാണ്. 4 പേർ ചികിത്സയോട് നന്നായി പ്രതികരിക്കുന്നു. ഞങ്ങൾക്ക് ലഡാക്കിൽ ഒരു കേസ് ഉണ്ടായിരുന്നു, ഇപ്പോൾ അദ്ദേഹം പൂർണമായി സുഖം പ്രാപിച്ച് ഡ്യൂട്ടിയിൽ ചേർന്നു.- കരസേനാ മേധാവി എം എം നരവാനെ കുപ് വാരെയില്‍ വച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
രോഗബാധിതരുമായി സമ്പർക്കം പുലർത്താത്ത ഉദ്യോഗസ്ഥരെ യൂണിറ്റുകളിലേക്ക് മാറ്റുകയാണ്, ബെംഗളൂരു മുതൽ ജമ്മു വരെയും ബെംഗളൂരു മുതൽ ഗുവാഹത്തി വരെയുമുള്ള രണ്ട് പ്രത്യേക ട്രെയിനുകൾ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ജനറൽ നരവാനെ കൂട്ടിച്ചേർത്തു.
കൊറോണ വൈറസിനെ നേരിടാൻ ഇന്ത്യ ലോകത്തെ സഹായിക്കുമ്പോൾ പാകിസ്ഥാൻ തീവ്രവാദം കയറ്റുമതി ചെയ്യുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നു. മരണസംഖ്യ 437 ആയി ഉയർന്നു.
Post Your Comments