Latest NewsKeralaNattuvarthaNews

മാതൃകയാക്കാവുന്ന കരുതൽ; ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് 5 കോടി വകയിരുത്തി

തിരുവനന്തപുരം; ലോക്ക് ‍ഡൗൺ സമയത്തിന്റെ ഈ പശ്ചാത്തലത്തിൽ ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് അഞ്ച് കോടി രൂപ സർക്കാർ അനുവച്ചു.

ഈ തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് കൃത്യമായി പാലിച്ച് തുക വിതരണം ചെയ്യേണ്ടത്.

ഇതിന് മുൻപ് തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊലീസും സന്നദ്ധ പ്രവർത്തകരും മൃ​ഗങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്.

കൊവിഡ് വ്യാപനഭീതിയെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ മൃ​ഗശാലകളിലെ മൃ​ഗങ്ങളും ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button