KeralaLatest News

അ‍ഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാ​ഗികമായി അനുവദിക്കും; നിയന്ത്രണങ്ങള്‍ ബാധകം

സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു - സ്വകാര്യ പരിപാടികളോ അനുവദിക്കില്ല.

തിരുവനന്തപുരം: കോവിഡ് 19 കേസുകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട്സ്‌പോട്ടായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

തിരുവനന്തപുരത്തെ മൂന്നാമത്തെ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെക്കും. സാധാരണ ജീവിതം ഭാഗികമായി അനുവദിക്കുമെങ്കിലും നിയന്ത്രണങ്ങളെല്ലാം ഈ ജില്ലകളിലും ബാധകമായിരിക്കും. ആലപ്പുഴയില്‍ മൂന്നും തിരുവനന്തപുരം ജില്ലയില്‍ രണ്ടും പാലക്കാട് ജില്ലയില്‍ മൂന്നും തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതവും കോവിഡ് 19 കേസുകളാണ് ഉള്ളത്.

തബ്‌ലീഗ്‌ ജമാ അത്ത്‌ നേതാവ്‌ മൗലാനാ സാദിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസും

സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു – സ്വകാര്യ പരിപാടികളോ അനുവദിക്കില്ല. ഈ ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കും. കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാവും നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button