KeralaLatest NewsNews

പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതി റിമാന്റില്‍ , പെണ്‍കുട്ടിയെ മാനസിക സമ്മര്‍ദത്തിലാക്കാന്‍ പൊലീസ് ശ്രമിച്ചതായി കുടുംബത്തിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജന്‍ റിമാന്റില്‍. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് രേഖപ്പെടുത്തും. പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് എപ്പോള്‍ വേണമെന്ന കാര്യം അന്വേഷണ സംഘം ഇന്ന് തീരുമാനിക്കും.

അതേസമയം പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാല്‍ അറിയിച്ചു. അതേസമയം അന്വേഷണ സമയത്ത് പെണ്‍കുട്ടിയെ കോഴിക്കോടടക്കം പലസ്ഥലങ്ങളില്‍ കൊണ്ടുവരാന്‍ പറഞ്ഞ് കുട്ടിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button