തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഗര്‍ഭിണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം. ചീഫ് സെക്രട്ടറിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവരേയും പാസിന്റേയും സത്യവാങ്‌മൂലത്തിന്റേയും അടിസ്ഥാനത്തിലാവും കടത്തി വിടുക. ഇവർ മതിയായ മെഡിക്കല്‍ രേഖകള്‍ ഇവർ കൈവശം കരുതിയിരിക്കണം.
Read also: ലോകാരോഗ്യ സംഘടന പിന്തുണക്കുന്നത് ചൈനയെ മാത്രം; വീണ്ടും വിമർശനവുമായി ട്രംപ്
ഗര്‍ഭിണികള്‍ക്ക് പ്രസവ തിയതി രേഖപ്പെടുത്തിയതും, റോഡ് മാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തിയതുമായ ഗൈനക്കോളജിസ്‌റ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം. ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രാ പാസ് വാങ്ങണം. ഗര്‍ഭിണികള്‍ക്കൊപ്പമുള്ള കുട്ടികളേയും കടത്തി വിടും. അതേസമയം വാഹനത്തില്‍ മൂന്ന് പേരില്‍ കൂടുതല്‍ പാടില്ല.
Post Your Comments