ദുബായ്: കോവിഡ് പ്രതിരോധം, ഇന്ത്യയെ മാതൃകയാക്കി യുഎഇ. കോവിഡ് നിയന്ത്രണത്തിനായി നിരന്തരം പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ കൈയടിച്ചും പാത്രം കൊട്ടിയും പിന്നെ ദീപം തെളിച്ചും പുതിയ മാതൃക കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ യു.എ.ഇയും പ്രാവര്‍ത്തികമാക്കുന്നു.കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കാന്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് യു.എ.ഇയുടെ നിര്‍ദ്ദേശം.
ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് ജനങ്ങള്‍ എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് യു.എ.ഇ ഭരണകൂടത്തിന്റ നിര്‍ദ്ദേശം. ‘ടുഗെദര്‍ വി ചാന്റ് ഫോര്‍ യു.എ.ഇ’ എന്നാല്‍ നിലവിലെ പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും യു.എ.ഇ മന്ത്രാലയം അറിയിച്ചു.
ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പങ്കുവയ്ക്കുന്നതിലുപരി മനോധൈര്യം വര്‍ദ്ധിപ്പിക്കാനും പരിപാടിയിലൂടെ സാധിക്കുമെന്ന് യു.എ.ഇ അറിയിച്ചു. ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു.
Post Your Comments