തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പ്. ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തിലെ ചില ഇടങ്ങളില്‍ ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2നും രാത്രി 10നും ഇടയിലാണ് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇത്തരം ഇടിമിന്നലുകള്‍ ജീവന്‍ വരെ നഷ്ടപ്പെടുത്തിയേക്കുമെന്നും, വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുമെന്നും കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകി.
Also read : ‘നല്ല സൂചന’: തമിഴ്‌നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി പളനിസ്വാമി
മഴക്കോൾ കാണുമ്പോൾ ടെറസ്സിലേക്കോ, തുറസായ സ്ഥലങ്ങളിലോ പോകുവാന്‍ പാടില്ല. ഉടൻ തന്നെ വീട്ടുപകരണങ്ങള്‍ വൈദ്യുത ബന്ധത്തില്‍ നിന്നും വിച്ഛേദിക്കുക. വീടിന് പുറത്തുള്ളവര്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക. ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ലെന്നും ജനങ്ങള്‍ ഇത്തരം മുന്‍കരുതലുകള്‍ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments