
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികളുമായി ഇന്ത്യ. 180 പാകിസ്ഥാൻ പൗരന്മാരാണ് ഇന്ത്യയിലുള്ളത്. ആദ്യഘട്ടത്തില്‍ 41 പേരെ തിരിച്ചയക്കും. വ്യാഴാഴ്ച വാഗാ-അട്ടാരി അതിര്‍ത്തി വഴിയാണ് ഇവരെ തിരികെ അയക്കുന്നത്. ഇവർക്ക് തിരിച്ചുപോകാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷന് വിദേശകാര്യമന്ത്രാലയ അധികൃതരെ സമീപിച്ചിരുന്നു. ഇതോടെയാണ് നടപടി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികള്‍ ഉള്ളത്.
Post Your Comments