വാഷിംഗ്ടണ്‍:കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടം ധനസഹായം നൽകുന്നതിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു നടപടി ചർച്ചയായിരിക്കുകയാണ്. ആളുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ചെക്കില്‍ ട്രംപിന്റെ പേര് കൂടി ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ട്രംപിന്റെ മറ്റൊരു തന്ത്രമെന്നാണ് വിമർശകർ ഇതിനെ വിശേഷിപ്പിക്കുന്നത്.
Read also: ലോകാരോഗ്യ സംഘടന പിന്തുണക്കുന്നത് ചൈനയെ മാത്രം; വീണ്ടും വിമർശനവുമായി ട്രംപ്
അതേസമയം തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ട്രംപിന്റെ മറുപടി. സാമ്പത്തിക സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടാതിരിക്കാനാകും ബന്ധപ്പെട്ടവര്‍ അങ്ങനെ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ് മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയതായാണ് റിപ്പോർട്ട്.
Post Your Comments