Latest NewsKeralaNewsIndia

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് വയനാട് എംപിയും, കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുൽ ഗാന്ധി പരാമർശിച്ചത്. കോവിഡിനെ നേരിടാൻ ലോക്ക് ഡൗൺ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. സംസ്ഥാന, ജില്ലാ തലങ്ങളിലാണ് കൊവിഡ് പ്രതിരോധം നടക്കേണ്ടതെന്നും,കേരളവും വയനാടും ഇക്കാര്യത്തിൽ വിജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also read : സംസ്ഥാനത്ത് വന്‍ വിവാദമുയര്‍ത്തിയ ആ ഹെലികോപ്ടര്‍ അവസാനം തലസ്ഥാനത്ത് എത്തി

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 മണിക്കൂറിൽ ആയിരം കടന്നതോടെ ആകെ രോഗികളുടെ എണ്ണം 12380ത്തിലെത്തി. 24 മണിക്കൂറിനുള്ളിൽ 37 പേർ മരിച്ചതോടെ ആകെ മരണം 414 ആയി. ആറ് ദിവസത്തിനുള്ളിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നു. മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 3000 പിന്നിട്ടു. ഡൽഹി രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button