
തൃശ്ശൂര്‍: കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ച പുതിയ വൈറസാണ് കെഎം ഷാജി എം.എല്‍.എ :വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ‘എല്ല്’ നേരത്തെ സുപ്രീം കോടതി കൊണ്ടുപോയതാണ്… വിമര്‍ശനവുമായി എ.എന്‍ ഷംസീര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച സംഭവത്തിലാണ് എഎന്‍ ഷംസീര്‍ രംഗത്തുവന്നത്.. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു എഎന്‍ ഷംസീര്‍ കെഎം ഷാജിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
read also : കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച കെഎം ഷാജിക്ക് മുഖ്യമന്ത്രിയുടെ മറുപടി
മെഡിക്കല്‍ സയന്‍സ് പറയുന്നത് കൊറോണയ്ക്ക് മ്യൂട്ടേഷന്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. അതിന്റെ ഭാഗാമായാണ് ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ കൊറോണയ്ക്ക് മ്യൂട്ടേഷന് സംഭവിച്ച പുതിയ രൂപമാണ് കെഎം ഷാജി. – എന്നാണ് എംഎന്‍ ഷംസീര്‍ വിമര്‍ശിച്ചത്.
അത്തരം മനസ്സുള്ളവര്‍ക്ക് മാത്രമേ മുഖ്യമന്ത്രിക്കും ദുരിതാശ്വാസഫണ്ടിനും എതിരെ ഇങ്ങനെ പറയാന്‍ കഴിയൂ, കെഎം ഷാജിക്കെതിരെ പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കരുതുന്നതായും ഷംസീര്‍ പറഞ്ഞു.
Post Your Comments