തിരുവനന്തപുരം: കെഎം ഷാജി എംഎല്‍എയ്ക്ക് വികൃതമനസ്സെന്ന് പിണറായി വിജയന്‍. കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ചതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ഷാജിയുടേത് പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത നടപടി. ദുരിതാശ്വാസനിധിയില്‍ നിന്ന് പണമെടുത്തല്ല കേസുകള്‍ നടത്തുന്നത്. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പരാമര്‍ശം ലീഗ് ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെഎം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട് ;
CBIക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന്
എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ
നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി!
അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം
മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്‌ബോള്‍ ‘എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര’ എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍
Post Your Comments