മോസ്കോ : 41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. 2019 മെയ് 5നു മോസ്കോ വിമാനത്താവളത്തിൽ ഇടിമിന്നലേറ്റ് തകര്‍ന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. തീപിടിച്ച് അഗ്നി ഗോളമായി മാറിയ വിമാനം ഇടിച്ചിറങ്ങി നിരങ്ങി നീങ്ങി നിൽക്കുന്നതും മുൻവശത്തെ അടിയന്തര വാതിലിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. 78 പേരുമായി പറന്നുയർന്ന യ്റോഫ്ലോട്ട് സുഖോയ് സൂപ്പർജെറ്റ് 100 വിമാനമാണ് 30 മിനിറ്റിനു ശേഷം അപകടത്തിൽപ്പെട്ടത്.
Also read :
എയർട്രാഫിക് കൺട്രോളറും റഷ്യൻ എയർലെയ്ൻ പൈലറ്റും തമ്മിൽ അപകടത്തിന് തൊട്ടുമുന്‍പ് സംസാരിക്കുന്നതിന്‍റെ ഓഡിയോ രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. അപകടം സംഭവിക്കുന്നതിന് തൊട്ടു മുൻപ് തന്നെ പൈലറ്റ് അടിയന്തര സഹായം തേടിയിരുന്നു. വിമാനത്തിനു ഇടിമിന്നലിൽ കാര്യമായ പ്രശ്നങ്ങൾ നേരിട്ടെന്നും അടിയന്തരമായി നിലത്തിറക്കാൻ അനുവദിക്കണമെന്നാണ് പൈലറ്റ് ആവശ്യപ്പെട്ടത്. എന്നാൽ ലാൻഡ് ചെയ്യും മുൻപെ തന്നെ വിമാനത്തിനു തീപിടിക്കുകയായിരുന്നു.
Post Your Comments