ധാക്ക: ബംഗ്ലാദേശ് തീരത്ത് കടലില്‍ കുടങ്ങി 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചതായി റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നിന്ന് മലേഷ്യയിലേയ്ക്ക് പോയ കപ്പിലിലെ അഭയാര്‍ത്ഥികളാണ് മരിച്ചത്. 54 ദിവസമായി ഇവര്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അതേസമയം കപ്പലില്‍ നിന്ന് വിശന്ന് തളര്‍ന്ന 382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.രക്ഷപ്പെടുത്തിയവരെ മ്യാന്‍മറിലേക്ക് അയയ്ക്കാന്‍ അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Read also: ലോക്ക് ഡൗൺ; തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍
മലേഷ്യയിലേക്ക് പോകുകയായിരുന്നുവെന്നും എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യ തീരദേശ പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ കരയ്ക്കെത്താന്‍ കഴിയാതെ ഇവര്‍ കടലില്‍ അകപ്പെടുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
Post Your Comments