തിരുവനന്തപുരം : സംസ്ഥാനത്തു നിന്നു 150 ബ്രീട്ടിഷ് പൗരൻമാർ കൂടി നാട്ടിലേക്ക്. തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ മടങ്ങുന്നത്. കോവിഡ് രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവർക്ക് യാത്രാനുമതി ലഭിച്ചത്. കൊച്ചി വഴിയാണ് വിമാനം യുകെയിലെ ഹീത്രൂവിലേക്ക് പോവുക.
Also read : സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ മരിച്ചു : 493പേർക്ക് കൂടി വൈറസ് ബാധ, രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന
ജർമ്മൻ പൗരൻമാരേയും യുഎസ് പൗരൻമാരേയും സമാനമായ രീതിയിൽ കേരളത്തിൽ നിന്നും നേരത്തെ കൊണ്ടു പോയിരുന്നു. എന്നാൽ റഷ്യൻ പൗരന്മാരെ കൊണ്ടു പോകാനുള്ള ശ്രമം നേരത്തെ രണ്ടുതവണ മുടങ്ങിയിരുന്നു. റഷ്യയിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ കാരണം വിമാനത്തിന് പുറപ്പെടാനുളള അനുമതി കിട്ടാത്തതാണ് ഇതിനു കാരണം.
വിവിധ രാജ്യങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തങ്ങളുടെ പൗരൻമാരെ പ്രത്യേക വിമാനത്തിൽ തിരികെ നാട്ടിലെത്തിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് മെഡിക്കൽ പരിശോധനയിൽ ഉറപ്പാക്കിയ ശേഷം മാത്രമാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്.
Post Your Comments