Latest NewsNewsInternational

പേശികള്‍ വളരെയധികം തളര്‍ന്ന അവസ്ഥയായിരുന്നു ,നടക്കാന്‍ പോലും കഴിയാതെയായി; ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു; ക്ലോറോക്വിന്‍ മരുന്നിന്റെ പാർശ്വഫലങ്ങൾ വ്യക്തമാക്കി നടി

കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് ലോകം. അമേരിക്കന്‍ നടന്‍ ടോം ഹാങ്ക്‌സും ഭാര്യ റിത വില്‍സണും കൊറോണ ബാധിച്ചിരുന്നു. ഇപ്പോൾ രോഗബാധയെ ചെറുക്കാന്‍ ക്ലോറോക്വിന്‍ മരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് റിത. വൈറസ് ബാധ മൂലമുണ്ടായിരുന്ന ശക്തമായ പനി കുറഞ്ഞത് ക്ലോറോക്വിന്‍ കഴിച്ചതിന് ശേഷമാണെന്നും എന്നാൽ ആ മരുന്നു കഴിച്ചതുകൊണ്ട് തന്നെയാണോ പനി വിട്ടുമാറിയത് എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Read also: അവരൊരു മോശം സ്ത്രീയാണ്; എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു, അവർ ശിക്ഷിക്കപ്പെടണം; നയൻതാരക്കെതിരെ സൂപ്പര്‍താരത്തിന്റെ ഭാര്യ

വളരെയധികം ക്ഷീണിതയായിരുന്നു. ഒരിക്കലും തോന്നാത്തത്ര തണുപ്പ് അനുഭവപ്പെട്ടിരുന്നു. ആരും തൊടുന്നതുപോലും ഇഷ്ടപ്പെട്ടില്ല. പിന്നീട് പനി തുടങ്ങി. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷം ഒന്‍പത് ദിവസം ശക്തമായ പനി തുടര്‍ന്നു. മലേറിയ മരുന്നായ ക്ലോറോക്വിന്‍ ആണ് കഴിച്ചത്. അതിന് ശേഷം ശക്തമായ പാർശ്വഫലങ്ങളാണ് ഉണ്ടായത്. ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു. പേശികള്‍ വളരെയധികം തളര്‍ന്ന അവസ്ഥയായിരുന്നു. നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ക്ലോറോക്വിന്‍ കഴിക്കുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും ആ മരുന്ന് ഫലപ്രദമാണോ എന്ന് ഇനിയും ഉറപ്പില്ലെന്നും റിത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button