തിരുവനന്തപുരം: സ്പ്രിൻക്ലർ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ പുറത്തുവിട്ടതിന് പിന്നാലെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതിയാണെന്നും സര്‍വര്‍ വിലാസം തിരുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 350 കോടി രൂപയുടെ ഡേറ്റ തട്ടിപ്പുകേസില്‍ പെട്ട കമ്പനിയാണ് സ്പ്രിൻക്ലർ. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കമ്പനിക്ക് ചോർത്തിയിട്ടുണ്ട്. കോവിഡിന് ശേഷം ഫീസ് നൽകണമെന്ന് കരാറിൽ പറയുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സൗജന്യസേവനമാനെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments