കൊല്ലം: പുനലൂരില്‍ പോലീസ് പരിശോധനക്കിടെ വാഹനം കടത്തി വിടാതെ വന്നപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പിതാവിനെ തോളിലേറ്റി മകന്‍ നടന്നത് ഒരു കിലോമീറ്ററിലധികം ദൂരം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമാണ്. പുനലൂര്‍ തൂക്കു പാലത്തിനു സമീപം ഓട്ടോറിക്ഷ തടഞ്ഞതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്ത് പിതാവിനെ ഒരു കിലോമീറ്ററോളം ദൂരം മകന്‍ എടുത്തുകൊണ്ടു പോകുന്ന വീഡിയോ ആണ് പ്രതിഷേധത്തിനിടയാക്കിയത്.
ഇദ്ദേഹം അച്ഛനെ ചുമന്നു കൊണ്ട് പോവുമ്പോൾ നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ആശുപത്രിയില്‍ നിന്ന് പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ മകന്‍ കൊണ്ടുവന്ന ഓട്ടോറിക്ഷ പരിശോധനയുടെ ഭാഗമായി പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവിനെ തോളിലേറ്റി നടന്നു പോകുകയായിരുന്നു മകന്‍.വയോധികനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ മകന്‍ എത്തിച്ച വാഹനം പൊലീസ് തടയുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ പുനലൂരാണ് സംഭവമുണ്ടായത്.
ആശുപത്രിയില്‍ നിന്നും പിതാവിനെ തോളിലേറ്റി നടന്ന് മകന്‍ വാഹനത്തില്‍ എത്തിക്കുകയായിരുന്നു. കുളത്തൂപ്പുഴ സ്വദേശി ജോര്‍ജ്ജി (80) നെയാണ് മകന് പൊരിവെയിലില്‍ ചുമക്കേണ്ടിവന്നത്.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോര്‍ജിനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മകന്‍ കുളത്തുപ്പുഴയില്‍ നിന്നും ഓട്ടോയുമായാണ് പുനലൂരിലേക്ക് വന്നത്.
പിതാവിനെ കൊണ്ടുപോകാന്‍ വന്നതാണന്ന് പറഞ്ഞിട്ടും വണ്ടി കടത്തിവിടാന്‍ പൊലീസ് തയാറായില്ല. പിതാവിനെ ചുമന്ന് ടി.ബി ജങ്ഷനില്‍ എത്തിച്ചശേഷം വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു
Post Your Comments