ബംഗളൂരു: കര്‍ണാടകത്തില്‍ ആകെ കോവിഡ് മരണം പത്തായി ഉയർന്നു. ബംഗളൂരുവില്‍ 38 വാര്‍ഡുകള്‍ കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മടിവാള, എസ്ജി പാളയ, വസന്ത് നഗര്‍, രാമമൂര്‍ത്തി നഗര്‍, സിവി രാമന് നഗര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഹോട്ട് സ്പോട്ടുകളായത്. മലയാളികള്‍ ഏറ്റവുധികം താമസിക്കുന്ന സ്ഥലങ്ങളാണിത്.
കര്‍ണാടകത്തില്‍ ചൊവ്വാഴ്ച നാല് പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം പത്തായി. പുതുതായി 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 260 ആയി ഉയര്‍ന്നു. ബംഗളൂരു നഗരത്തില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 80 ആണ്. നഗരത്തില്‍ ഈ മാസം 21 വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.
Post Your Comments