തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ച് കോഴിക്കോട് യുവാവിന് 27ാം ദിവസം കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്.
കോഴിക്കോട് എടച്ചേരി സ്വദേശിയായ 35കാരൻ വിദേശത്ത് നിന്നെത്തി 27ാമത്തെ ദിവസമാണ് വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധത്തിന് 28 ദിവസത്തെ നിരീക്ഷണം വേണമെന്ന കേരളത്തിന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍.
അതേസമയം, മറ്റ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം പിന്തുടരുമ്പോൾ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെമെന്ന് നിലപാടെടുത്തു. ഇത് ശരിയെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് എടച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച 35 കാരന്‍റെതടക്കമുള്ള അനുഭവങ്ങള്‍.
സഹോദരനൊപ്പം മാര്‍ച്ച് 18ന് ദുബായില്‍ നിന്നെത്തിയ ഇയാള്‍ നാട്ടിലെത്തിയതു മുതല്‍ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും കൊവിഡ് ബാധയെന്ന് വ്യക്തമായത്.ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചത് ഇയാളില്‍ നിന്നെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.
Post Your Comments