KeralaLatest NewsNewsIndia

കോവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖല: സംസ്ഥാനത്തെ ഏഴ് ജില്ലകളെയും പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം

തിരുവനന്തപുരം : കേന്ദ്രസർക്കാർ തയ്യാറാക്കിയ കോവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖലകളുടെ (ഹോട്ട് സ്പോട്ട്) പട്ടികയിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂ‍ർ, കാസ‍ർകോട്, വയനാട് എന്നീ ജില്ലകളെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ വയനാട് ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി ഉൾപ്പെടുത്തിയിട്ടുള്ളത്. തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്,ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകളെ രോഗബാധ തീവ്രമല്ലാത്ത ‌ ‌( നോൺ ഹോട്ട് സ്പോട്ട്) ജില്ലകളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഒഴികെയുള്ള മുഴുവൻ ജില്ലകളും രോഗവ്യാപന സാധ്യതയുള്ള ജില്ലകളായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.

Also read: കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തീവ്രമേഖലയിൽ ഉൾപ്പെട്ട ജില്ലയിൽ തുടർച്ചയായി 14 ദിവസം പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിൽ ജില്ലയെ നോണ് സ്പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയിൽ ഉൾപ്പെട്ട ജില്ലയിൽ തുടർച്ചയായി 14 ദിവസവും പുതിയ രോഗികൾ ഉണ്ടായില്ലെങ്കിൽ ആ ജില്ലയെ ഗ്രീൻ സോണിലേക്ക് മാറ്റും. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ നിലവിൽ കോഴിക്കോട് മാത്രമാണ് സംസ്ഥാനത്തു നിന്നും ഗ്രീൻ സോണിൽ ഉൾപ്പെടുന്ന ഒരേയൊരു ജില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button