Latest NewsNewsIndia

കോവിഡ്​ രോഗികളെ കണ്ടെത്തുന്നതിന് ​വീടുകള്‍ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന്​ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍

പാറ്റ്​ന: കോവിഡ്​ രോഗികളെ കണ്ടെത്തുന്നതിന് ​വീടുകള്‍ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന്​ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍. നാലു ജില്ലകളില്‍ ആണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തുന്നത്. വ്യാഴാഴ്​ച (ഏപ്രില്‍ 16) മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

നവാഡ, ബേഗുസരായി, സിവാന്‍, നളന്ദ, എന്നീ ജില്ലകളിലാണ്​ പ്രത്യേക പരിശോധന നടത്തുക. രോഗം റിപ്പോര്‍ട്ട്​ ചെയ്​ത പ്രദേശങ്ങളില്‍ കൂടുതല്‍ ഊന്നൽ നല്‍കിയാണ്​ പദ്ധതി നടപ്പാക്കുക. ഇത്തരം പ്രദേശങ്ങളില്‍ മൂന്ന്​ കിലോമീറ്റര്‍ ചുറ്റളവ്​ രോഗ കേന്ദ്രമായി പരിഗണിച്ച്‌​ ഊർജിത പരിശോധന നടത്തും. മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന ഉണ്ടാകും.

ALSO READ: ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തിന് കനത്ത വെല്ലുവിളി; കോഴിക്കോട് യുവാവിന് 27ാം ദിവസം കോവിഡ് സ്ഥിരീകരിച്ചു

മാര്‍ച്ച്‌​ 1 നും 23 നും ഇടയില്‍ സംസ്​ഥാനത്ത്​ എത്തിയവരെ കണ്ടെത്തുന്നതിനും വീടു കയറിയുള്ള പരിശോധനാ രീതി നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പരി​േശാധന പ്രവര്‍ത്തനങ്ങള്‍ക്ക്​ പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ അനുവദിക്കുമെന്നും ഇൗ രീതിയില്‍ പരിശോധനാ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്​ഥാനമാണ്​ ബീഹാറെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ ഇതുവരെ 66 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 26 ആളുകള്‍ രോഗം ഭേദമായവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button