ശ്രീനഗര്‍: കാഷ്മീരില്‍ കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ നിരവധി പേർക്ക് ജയില്‍ മോചനം. 70 പേര്‍ക്കെതിരെ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) കാഷ്മീര്‍ ഭരണകൂടം റദ്ദാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലും കഴിഞ്ഞിരുന്ന 24 തടവുകാര്‍ ഇതിനകം മോചിതരായി. ഇതിലധികവും രാഷ്ട്രീയ തടവുകാരാണ്.
കേന്ദ്ര സർക്കാർ ജമ്മു കാഷ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതേത്തുടര്‍ന്നു ഉത്തര്‍ പ്രദേശിലും ഹരിയാനയിലും തടവില്‍ കഴിയുന്ന കാഷ്മീരികളെയും മോചിപ്പിക്കും.
Post Your Comments