കൊറോണ കാലത്ത് രാജ്യം മുഴുവൻ ലോക്ക്ഡൗണായതോടെ ജോലിയില്ലാതെ പലരും ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യയും ഭാര്യയും. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ജയസൂര്യ സഹായിച്ചതായി കുറിച്ചിരിക്കുന്നത്. ജയേട്ടൻ, പരിചയപ്പെട്ട നാളു മുതൽ, വർഷങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ല, അന്നു മുതൽ ഇന്നുവരെ, എന്ത് ആവശ്യവും അറിഞ്ഞ് പെരുമാറുന്ന ഒരു മനുഷ്യസ്നേഹി. ഇന്നലെ ലോക്ക്ഡൗൺ നീട്ടുകയാണ് എന്നറിഞ്ഞപ്പോൾ സരിത ചേച്ചിയും, ജയേട്ടനും മാറി മാറി വിളിച്ചു. ഞങ്ങള്‍ എല്ലാവരുടേയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, ധ്വയയുടെ അക്കൗണ്ട് നമ്പർ ചോദിച്ചു, അമ്പതിനായിരം രൂപ ഇട്ടു തന്നു, അതിന് ഞങ്ങള്‍ അരിയും മറ്റു സാധനങ്ങളും വാങ്ങിയെന്ന് രഞ്ജു കുറിച്ചിട്ടുണ്ട്.
Read also: ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ തടയാനാകില്ല;സാമൂഹിക അകലം പാലിക്കേണ്ടത് 2020 വരെ; ഗവേഷകർ
ധ്വയയുടെ രക്ഷാധികാരി ശീതൾ, പ്രസിഡന്‍റ് സൂര്യ, ട്രഷറർ അലീന, ജോയിന്‍റ് സെക്രട്ടറി തൃപ്തി, കാവ്യ, ഹരണി, ഇഷാൻ, അനു എല്ലാവരും ചേർന്നാണ് കിറ്റുകൾ തയ്യാറാക്കിയത്, കുറെ കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞു, വിഷുവിന് അധികം ആഘോഷങ്ങള്‍ ഇല്ലെങ്കിലും, സന്തോഷവും സമാധാനവും ഉണ്ടാവട്ടെ, ലവ് യൂ ജയേട്ടാ സരിത ചേച്ചി, എന്ന് കുറിച്ചുകൊണ്ടാണ് രഞ്ജു കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നടി മഞ്ജു വാര്യരും കുറച്ച് ദിവസം മുമ്പ് ട്രാന്‍സ്ജെന്‍ഡേഴ്സിന് ഭക്ഷണമെത്തിച്ചിരുന്നു. 50 പേര്‍ക്കായിരുന്നു നടി ഭക്ഷണമെത്തിച്ചിരുന്നത്.
Post Your Comments