Latest NewsNewsInternational

ബിസിജി വാക്‌സിന്‍ കൊറോണയെ തടയില്ല : ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ജനീവ: ബിസിജി വാക്സിന്‍ കൊറോണയെ തടയില്ല , ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഈ വാക്സിന്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ബി സി ജി വാക്സിനേഷന്‍ നടത്തുന്ന രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ കുറവാണെന്ന് പറഞ്ഞ് അടുത്തിടെ പ്രസിദ്ധീകരിച്ച മൂന്ന് പഠനങ്ങള്‍ അവലോകനം ചെയ്തതായും എന്നാല്‍ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Read Also : ഇന്ത്യാക്കാര്‍ എടുക്കുന്ന ബി സി ജി വാക്സിന്‍ കൊറോണയ്ക്ക് ഒന്നാംതരം പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

മൂന്ന് പഠന റിപ്പോര്‍ട്ടുകളും ആശയ കുഴപ്പം സൃഷ്ടിക്കുന്നതിന് സാധ്യതയുണ്ടെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി. ജനസംഖ്യ, പരിശോധനാ കിറ്റ്, മഹാമാരിയുടെ വിവിധ ഘട്ടം തുടങ്ങിയവയിലൊക്കെ പഠനങ്ങള്‍ ആശയ കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ബിസിജി വാക്സിന്‍ രോഗ പ്രതിരോധ വ്യവസ്ഥയില്‍ അവ്യക്തമായ ഫലങ്ങളുണ്ടാക്കുമെന്ന് മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലം പ്രത്യേക സവിശേഷതകള്‍ നല്‍കുന്നില്ലെന്നും അതിനാല്‍ ഇതിന്റെ ക്ലിനിക്കല്‍ പ്രസക്തി അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button