തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷം സര്‍വകലാശാല പരീക്ഷകള്‍ എന്ന് നടത്തണമെന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മേയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വി.സിമാരുടെ യോഗത്തില്‍ എടുക്കുമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു.
മേയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗണ്‍ തുടരാന്‍ തീരുമാനിക്കുന്നെങ്കില്‍ മാത്രമേ ഈ തീരുമാനം മാറ്റൂ എന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നതിന് നിലവില്‍ സാങ്കേതിക പരിമിതികളുണ്ട്. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments