Latest NewsUAENewsInternationalGulf

കോവിഡ് : ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ

ദുബായ് : കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ. പാക് പൗരന്മാരായ കുറ്റവാളികളെ ഫ്ലൈ ദുബായിയുടെ രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് പാകിസ്താനിലേക്ക് അയച്ചത്. പാക്കിസ്ഥാനില്‍ നിന്നും തിരികെ മടങ്ങുന്ന വിമാനത്തില്‍ യുഎഇ ഏംബസിയിലെ 11 ജീവനക്കാരെ മടക്കികൊണ്ടുവരും. യുഎഇ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിന് ശേഷം പാക്കിസ്ഥാനിലേക്ക് പുറപ്പെടുന്ന ആദ്യത്തെ വിമാനമാണിത്.
യുഎഇയുടെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പാക് പൗരന്മാരെ അടുത്ത ആഴ്ച മുതല്‍ നാട്ടിലെത്തിക്കുമെന്ന് ദുബായിലെ പാക് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

Also read : അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു … വല്ലാത്ത ഭയം ഉടലെടുത്തിരിയ്ക്കുന്നു.. ഇങ്ങനെ എത്രനാള്‍…

അതേസമയം യു.എ.ഇയില്‍ തിങ്കളാഴ്ച 398 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകള്‍ 4521 ആയി. 172 പേര്‍ക്ക് രോഗം ഭേദമായി . ഇതുവരെ 852 പേരാണ് സുഖം പ്രാപിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ തിങ്കളാഴ്ച മരിച്ചതായും യു.എ.ഇ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 25 ആയാതായും മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി. പറഞ്ഞു. തിങ്കളാഴ്ച രാജ്യത്തൊട്ടാകെ 23,380 പുതിയ ടെസ്റ്റുകളും നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button