Latest NewsIndiaNews

കോവിഡ് 19 ലക്ഷണങ്ങള്‍ : നടി ശ്രീയ ശരണിന്റെ ഭര്‍ത്താവ് ഐസൊലേഷനില്‍

കോവിഡ് 19 ലക്ഷണങ്ങളെത്തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവ് ഐസൊലേഷനില്‍. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രൂക്ഷമായ സ്‌പെയിനിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ബാര്‍സലോണയിലെ ആശുപത്രിയില്‍ ഭര്‍ത്താവ് ചികിത്സ തേടിയെന്ന് ശ്രീയ വ്യക്തമാക്കി. നിലവില്‍ ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കില്‍ രോഗമില്ലാത്തവര്‍ക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടര്‍ന്നാണ് ആന്‍ഡ്രൂ വീട്ടിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

റഷ്യന്‍ പൗരനായ ആന്‍ഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവില്‍ താമസിക്കുന്ന സ്‌പെയിനില്‍ 17000ത്തിലേറെ പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button