
ന്യൂഡല്‍ഹി : കോവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന നിര്‍ണായക പ്രഖ്യാപനത്തിലും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടില്‍ നിര്‍മ്മിച്ച മാസ്‌ക് അണിഞ്ഞാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇക്കുറി ‘ഗാംച'(Gamcha) ധരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്.
ലോക്ക് ഡൌണ്‍ മെയ് മൂന്ന് വരെ നീട്ടിയതായാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. നിര്‍ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പത്തൊന്‍പത് ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടിയേ തീരു എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
Post Your Comments