മുംബൈ : രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം, മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ വിളിച്ചാണ് ആഭ്യന്തര മന്ത്രി ആശങ്ക രേഖപ്പെടുത്തിയത്. ബാന്ദ്രയിലാണ് ആയിരക്കണക്കിനു തൊഴിലാളികള്‍ ലോക്ഡൗണ്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികള്‍ മുംബൈയില്‍ തെരുവിലിറങ്ങിയത്.
ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധിക്കണം. മഹാരാഷ്ട്ര സര്‍ക്കാരിനാവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു
ആയിരത്തിലധികം തൊഴിലാളികളാണ് ബാന്ദ്ര റെയില്‍വെ സ്റ്റേഷനു സമീപം തടിച്ചു കൂടിയത്. ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് തൊഴിലാളികള്‍ സംഘടിച്ചത്. സ്വന്തം നാട്ടിലേക്കു തിരികെ പോകാന്‍ യാത്രാസൗകര്യം ഒരുക്കണമെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം
Post Your Comments