CricketLatest NewsNewsSports

കോവിഡ്-19 ബാധിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അന്തരിച്ചു

കോവിഡ്-19 ബാധിച്ച് പാക്കിസ്ഥാന്‍ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് അന്തരിച്ചു. കഴിഞ്ഞ മൂന്ന് ദിവസം പേഷ്വാറിലെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഐസിയുവില്‍ കിടന്നിരുന്നത്. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ മരണപ്പെട്ടത്. ഏപ്രില്‍ ഏഴിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

1988 മുതല്‍ 1994 വരെ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 1990 മുതല്‍ 92 വരെ 6 ലിസ്റ്റ് എ മത്സരങ്ങളും സര്‍ഫ്രാസ് കളിച്ചിട്ടുണ്ട്. പേഷ്വാര്‍ അണ്ടര്‍ 19, സീനിയര്‍ ടീമുകളുടെ കോച്ചായും സര്‍ഫ്രാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button