Latest NewsNewsIndia

ലോക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ ഇന്ത്യയിലുണ്ടായത് ഏറ്റവും വലിയ നല്ല മാറ്റം : ലോക്ഡൗണ്‍ മാറ്റുമ്പോള്‍ പഴയപടിയാകുമെന്ന് ആശങ്കപ്പെട്ട് ജനങ്ങളും

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ ലോകത്തുണ്ടായത് ഏറ്റവും വലിയ നല്ല മാറ്റം, പ്രത്യേകിച്ച് ഇന്ത്യയില്‍. ഇന്ത്യയില്‍ ലോക്ഡൗണിനപ്പുറം മലിനീകരണത്തോത് എപ്രകാരമായിരിക്കുമെന്നാണ് ഇപ്പോള്‍ ജനം ഉറ്റുനോക്കുന്നത്. മാര്‍ച്ച് 22ന് രാജ്യത്തു ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ മാര്‍ച്ച് 21നേക്കാള്‍ നൈട്രജന്‍ ഓക്‌സൈഡിന്റെ അളവില്‍ 51 ശതമാനമാണു കുറവുണ്ടായത്. കാര്‍ബണ്‍ ഡയോക്‌സൈഡിലുണ്ടായത് 32 ശതമാനത്തിന്റെ കുറവ്. മാര്‍ച്ച് 23നും ഇതു തുടര്‍ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മാര്‍ച്ച് 24ന് ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഓരോ ദിവസവും ഡല്‍ഹി നിവാസികള്‍ അവിശ്വസനീയതയോടെയാണ് വായുവിന്റെ ഗുണനിലവാര സൂചിക കാണുന്നത്. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന സൂക്ഷ്മവസ്തുക്കളിലുണ്ടായിരിക്കുന്നത് അത്രയേറെ കുറവ്.

Read also : അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ ജീവിതം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു

ശ്വാസമെടുക്കാന്‍ പോലും ഭയന്നിരുന്ന കാലത്തുനിന്നു മാറി സ്വച്ഛവായുവിന്റെ ആശ്വാസത്തിലാണ് ഡല്‍ഹിയുള്‍പ്പെടെ ഇന്ത്യയിലെ പല വ്യവസായ മേഖലകളും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് (എക്യുഐ) 25നു മുകളിലാണെങ്കില്‍ത്തന്നെ അപകടമാണ്. എന്നാല്‍ ശരാശരി ‘നല്ല’ ഒരു ദിവസമെന്നു പറയാവുന്ന നാളില്‍ പോലും ഡല്‍ഹിയുടെ എക്യുഐ 200 ആയിരിക്കും. ഒരു ഘട്ടത്തില്‍ അത് ജീവനു ഭീഷണിയുള്ള 900ത്തിലേക്കു വരെയെത്തി, അവിടെനിന്ന് അളക്കാനാകാത്ത അവസ്ഥയിലേക്കും.

എന്നാല്‍ ഡല്‍ഹിയിലെ 1.1 കോടിയോളം വരുന്ന കാറുകള്‍ റോഡില്‍നിന്നു പിന്‍വലിയുകയും നിര്‍മാണ പ്രവൃത്തികളും ഫാക്ടറികളും നിലയ്ക്കുകയും ചെയ്തതോടെ എക്യുഐ ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഒരിക്കലും സംഭവിക്കില്ലെന്നു ഡല്‍ഹി കരുതിയ അദ്ഭുത അളവിലേക്ക്! ശബ്ദമലിനീകരണമില്ലാതായതോടെ പക്ഷികളുടെ ശബ്ദം വരെ മുഴങ്ങിക്കേള്‍ക്കാവുന്ന അവസ്ഥ. പുക മൂടിയ അന്തരീക്ഷത്തിന്റെ മഞ്ഞപ്പ് മാറി, ആകാശനീലിമ തെളിഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷിക്കുന്ന ഇന്ത്യയിലെ 103 നഗരങ്ങളില്‍ 90% ഇടത്തും മാര്‍ച്ച് 29 വരെയുള്ള കണക്കനുസരിച്ച് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് തൃപ്തികരമാണ്. അതായത്, കാര്യമായ ആശങ്ക വേണ്ട.

ഡല്‍ഹിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ പഞ്ചാബിലെ ജലന്ധറില്‍ മറ്റൊരു അദ്ഭുതമായിരുന്നു. മൂന്നു പതിറ്റാണ്ടായി ജലന്ധര്‍ നിവാസികള്‍ക്ക് അദൃശ്യമായിരുന്ന കാഴ്ചയാണ് ലോക്ഡൗണ്‍ അവര്‍ക്കു മുന്നിലെത്തിച്ചത്. ഏകദേശം 120 മൈല്‍ അകലെയുള്ള ഹിമാചല്‍ പ്രദേശിലെ ധോലധാര്‍ മലനിരകളുടെ ദൃശ്യം. മലിനീകരണം കാരണമുള്ള കനത്ത പുക നിറഞ്ഞ് ഈ കാഴ്ച 30 വര്‍ഷം മുന്‍പ് ജലന്ധറിനു നഷ്ടമായതാണ്. ആകാശം തെളിഞ്ഞതോടെ ഗിരിശൃംഗനിരകളും ജലന്ധര്‍ നിവാസികളുടെ നിറകാഴ്ചയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button