മുംബൈ: കോവിഡ്, സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം. 196 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്രയിലാണ് വാട്ട്സ് ആപ്പ്, ഫേസബുക്ക് എന്നിവയിലൂടെ തെറ്റായ സന്ദേശങ്ങളും വ്യാജ വിവരങ്ങളും പങ്കുവെച്ചത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതില്‍ 12 പേര്‍ക്കെതിരെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് സെക്ഷന്‍ 107 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 10 എണ്ണവും വിദ്വേഷ പ്രചാരണം നടത്തിയ കേസുകളാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് വസ്തുത പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
Post Your Comments