Latest NewsIndiaNews

റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ൾ വാ​ങ്ങാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​, കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ൽ ഇ​ന്ത്യ എ​വി​ടെ​യു​മി​ല്ല : വിമർശനവുമായി രാ​ഹു​ൽ ഗാന്ധി

ന്യൂഡൽഹി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി. റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ൾ വാ​ങ്ങാ​ൻ കാലതാമസം വരുത്തിയെന്നു രാഹുൽ പറഞ്ഞു.

ഏ​പ്രി​ല്‍ അ​ഞ്ചി​നും പ​ത്തി​നും ഇ​ട​യി​ല്‍ രാ​ജ്യ​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ള്‍ ഏ​പ്രി​ല്‍ 15ന​കം എ​ത്തു​മെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞതി​നു പിന്നാലെയാണ് വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്.

Also read : രാജ്യത്ത് ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല : ജനങ്ങള്‍ക്ക് അമിത് ഷായുടെ ഉറപ്പ്

ഇ​പ്പോ​ൾ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ൽ കിറ്റുകളുടെ കു​റ​വു​ണ്ട്. 10 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ​ക്ക് 149 ടെ​സ്റ്റു​ക​ൾ എ​ന്ന നി​ര​ക്ക​ലാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വി​ലി​യ തോ​തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പ്ര​ധാ​ന​മാ​ണ്. നി​ല​വി​ല്‍ ന​മ്മ​ള്‍ ക​ളി​യി​ല്‍ ഒ​രി​ട​ത്തു​മി​ല്ലെന്നും നമ്മ​ള്‍ ഇ​പ്പോ​ള്‍ ലാ​വോ​സ് (157), നൈ​ജ​ര്‍ (182), ഹോ​ണ്ടു​റാ​സ് (162) എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button