റിയാദ് : സൗദിയിൽ കോവിഡ് 19 വ്യാജ പരിശോധന നടത്തിയ വിദേശികൾ പിടിയിൽ. ആരോഗ്യമന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീടുകളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും സന്ദര്‍ശിച്ച് ലൈസന്‍സില്ലാത്ത ഉപകരണം ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പരിശോധ.
ഈജിപ്തുകാരനായ ഫാര്‍മസിസ്റ്റാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് 19 എന്ന് രേഖപ്പെടുത്തിയ ഉപകരണം ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തര്‍ക്കും മാത്രം ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ലൈസന്‍സുള്ള ഉപകരണമാണിത്..
കോവിഡ് ബാധ 10 മിനിറ്റിനകം കൊവിഡ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 250 റിയാല്‍ വീതമായിരുന്നു ടെസ്റ്റിനുള്ള ഫീസായി സംഘം ഈടാക്കിയിരുന്നത്.
Post Your Comments