ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയെങ്കിലും രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് 22 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കിയെന്നും 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്തെന്നും കേന്ദ്രം വ്യക്തമാക്കി. പരാതി പരിഹാര സെല്ലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊറോണ തീവ്ര ബാധിത പ്രദേശങ്ങളില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. കേസുകളുടെ വ്യാപ്തി അറിഞ്ഞ് തീവ്ര ബാധിത മേഖലകളില്‍ ഘട്ടം ഘട്ടമായുള്ള ഇളവായിരിക്കും നല്‍കുക. കോറോണ ബാധിത പ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിച്ച് ഇളവുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments