ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട, ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.
രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും ഉണ്ടെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഒരു പൗരനും അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സമ്പന്നരായ ആളുകള്‍ മുന്നോട്ട് വന്ന് ദരിദ്രരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഏകോപനം ശക്തമാക്കേണ്ടതുണ്ട്. എല്ലാ പൗരന്മാരും ലോക്ഡൗണ്‍ ശരിയായി പിന്തുടരുക’- അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
Post Your Comments