മനാമ: മനാമയിൽ സ്വകാര്യ മേഖലയിലെ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. തൊഴില്‍ ഉടമകള്‍ ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ ലഭ്യമാക്കുകയും എല്ലാവരും ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മാസ്ക് ധരിക്കാതെ ആരും എത്തുന്നില്ലെന്ന് തൊഴിലുടമകള്‍ ഉറപ്പുവരുത്തണം.
ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കുലര്‍ ഓർമിപ്പിക്കുന്നു. തൊഴില്‍ സ്ഥലങ്ങളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും കോവിഡ് മുക്തമെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ ജോലിക്കെത്തുമ്പോഴും ഇടക്ക് പുറത്തിറങ്ങുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴും ഒാരോരുത്തരുടെയും ശരീരോഷ്മാവ് പരിശോധിക്കണം.
തൊഴില്‍ സ്ഥലങ്ങളിലും വിശ്രമമുറികളിലും കാത്തിരിപ്പ് മുറികളിലും ഡ്രെസിങ് മുറികളിലും ആളുകളുടെ എണ്ണം കുറക്കണം. ഉയര്‍ന്ന ശരീരോഷ്മാവ് കണ്ടാല്‍ തൊഴിലാളിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി 444 എന്ന നമ്ബറില്‍ വിവരം അറിയിക്കണം.
തൊഴിലാളികളെ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനും ഉപയോഗിക്കുന്ന വാഹനങ്ങളിലും ആളുകളുടെ എണ്ണം നിയന്ത്രിക്കണം. അമ്മമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അവസരം പരമാവധി ഒരുക്കണം. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. താമസസ്ഥലത്ത് ഒാരോ തൊഴിലാളിക്കും നാല് ചതുരശ്ര മീറ്റര്‍ എങ്കിലും സ്വകാര്യ ഇടം ഉണ്ടായിരിക്കണം.
തൊഴിലാളികള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് വിലക്കാന്‍ തൊഴിലുടമകള്‍ നടപടി സ്വീകരിക്കണം. 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് 10 ശതമാനം പേരെഐസൊലേഷനിൽ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കെട്ടിടം കണ്ടെത്തിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments