തിരുവനന്തപുരം: കോവിഡ്-19 വൈറസ് പ്രതിരോധനത്തിനായി സംസ്ഥാനത്ത് നാല് പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് പ്രവർത്തനമാരംഭിക്കും. കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ഇതിൽ മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്. വയനാട്ടിലെ നൂല്‍പ്പുഴയിലാണ് ഒരെണ്ണം. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷനുകൾ. അതേസമയം ഇതിനകം 2,47,899 വീടുകളാണ് ജനമൈത്രി പോലീസ് സന്ദര്‍ശിച്ചിട്ടുള്ളത്.
Post Your Comments