ന്യൂഡല്‍ഹി: പട്ടിണിമൂലം അമ്മ അഞ്ച് കുട്ടികളെ ഗംഗാ നദിയില്‍ എറിഞ്ഞു കൊന്നു എന്നത് ഇന്നലെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്തയാണ്. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ജഹാംഗിര്‍ബാദ് സ്വദേശിനിയായ മുപ്പത്താറുകാരിയാണ് ഞായറാഴ്ച രാവിലെ കുട്ടികളെ നദിയിലെറിഞ്ഞത്. രാജ്യവ്യാപക അടച്ചുപൂട്ടലില്‍ പട്ടിണിയായതിനെ തുടര്‍ന്നാണ് അമ്മ കുട്ടികളെ നദിയിലേക്ക് എറിഞ്ഞതെന്ന് ആയിരുന്നു മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് .
എന്നാൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇവർ കുട്ടികളെ നദിയിലെറിഞ്ഞ ശേഷം ഇവരും ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയായിരുന്നു എന്നാണ്. ANI ഉൾപ്പെടെയുള്ള മാധ്യമങ്ങൾ എല്ലാം തന്നെ വാർത്തയിൽ പ്രതിപാദിക്കുന്നത് ഇങ്ങനെ ആണ്. എന്നാൽ ഇത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയപ്പോൾ പട്ടിണി മൂലം കുട്ടികളെ നദിയിൽ എറിഞ്ഞു എന്നാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ പരാതി നൽകുമെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.
ഡല്‍ഹിയില്‍ അഭയ കേന്ദ്രങ്ങള്‍ക്ക് തീയിട്ട ആറ് അന്യ സംസ്ഥാനത്തൊഴിലാളികള്‍ അറസ്റ്റില്‍
ശിവശങ്കര്‍ (6), കേശവ്പ്രസാദ് (3), ആരതി (11), സരസ്വതി (7), മാതേശ്വരി (5) എന്നിവരെയാണ് മാതാവ് നദിയിൽ എറിഞ്ഞതിനെ തുടർന്ന് കാണാതായത്. “സ്ത്രീയും മക്കളും നദിയിലേക്ക് ചാടിയതായി തുടക്കത്തിൽ ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി തന്റെ കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞതായും അവർ അങ്ങനെ സമ്മതിച്ചതായും വ്യക്തമായി. തിരച്ചിൽ പ്രവർത്തനം നടക്കുന്നു,” രാം ബദാൻ സിംഗ് (പോലീസ് സൂപ്രണ്ട് )
പറഞ്ഞു.
അതേസമയം വലിച്ചെറിയപ്പെട്ടവരില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി മഞ്ജു യാദവ് എന്ന യുവതി കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞത്. യുവതി തന്നെയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ജഹാംഗിരാബാദ് മേഖലയില്‍ നദിക്ക് ആഴം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് എസ്പി രാം ബദന്‍ സിംഗ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments