Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു : വൈറസ് ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നു

റിയാദ് : സൗദിയിൽ ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചു. മക്കയിൽ മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 59ആയി. മദീനയിലെ മരണസംഖ്യ 22 ആയി. മക്കയിൽ 14ഉം ജിദ്ദയിൽ 10ഉം ഹുഫൂഫിൽ മൂന്നുപേരുമാണ് ഇതുവരെ മരിച്ചത്.

also read : ലോക്ഡൗണ്‍ കാരണം കേരളത്തിന് ഒന്നും രണ്ടും അല്ല… 50,000 കോടി രൂപ നഷ്ടം : കണക്കുകള്‍ നിരത്തി ധനമന്ത്രി തോമസ് ഐസക്

പുതിയതായി 429 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 4462 ആയി. ഇതിൽ 3642 പേർ ചികിത്സയിലാണ്. ഇവരില്‍ 65 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 41 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം ഇതോടെ 761ലെത്തി.

പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അധികവും റിയാദിലാണ്,198 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മക്കയിൽ 103, മദീനയിൽ 73, ജിദ്ദയിൽ 19, ദമ്മാമിൽ 10, യാംബുവിൽ ഏഴ്, ഖമീസ് മുശൈത്തിൽ അഞ്ച്, സാംതയിൽ നാല്, തബൂക്കിൽ മൂന്ന്, ഖത്വീഫിൽ മൂന്ന്, ത്വാഇഫ്, സാബിയ എന്നിവിടങ്ങളിൽ രണ്ട് വീതം എന്നിങ്ങനെയാണ് മറ്റു രോഗ ബാധിതരുടെ കണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button