ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി ടെലികോം കമ്പനികള്‍. 50 രൂപയ്ക്ക് താഴെ വരെ ഓഫറുകളാണ് മൊബൈല്‍ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്ന്. റീച്ചാര്‍ജ് പ്ലാനുകളില്‍ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും അന്വേഷിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ നല്‍കാനാണ് ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യാനോ വീട്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനോ ഇവ അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍.
എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 5 രൂപയ്ക്ക് 4 ജിബി ഡേറ്റയാണ്. 7 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 7 ദിവസങ്ങള്‍ക്ക് ശേഷം ഡേറ്റ ബാക്കിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്ലാന്‍ ലഭിക്കുക.
വോഡഫോണ്‍ 7 രൂപ മുതലാണ് റീച്ചാര്‍ജ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍ അവര്‍ നല്‍കും.
സൂപ്പര്‍ അവറില്‍ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂര്‍ നേരം പരിധിയില്ലാത്ത കോളിംഗും 4 ജി ഡേറ്റയും നല്‍കുന്നു. 16 രൂപയ്ക്കും ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു പ്ലാന്‍ വോഡഫോണ്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇത് ഒരു ഡാറ്റാ നിര്‍ദ്ദിഷ്ട പ്ലാനാണ്. ഇതില്‍ 3 ജി ഡാറ്റയോ 4 ജി ഡാറ്റയോ ഒരു മണിക്കൂര്‍ നേരം പരിധിയില്ലാതെ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി സൂപ്പര്‍ വീക്ക് ഓഫര്‍ എന്ന ഒരു പ്ലാനും വോഡഫോണ്‍ ഒരുക്കിയിട്ടുണ്ട്. 4 ജി സിമ്മുകള്‍ക്കായി പരിധിയില്ലാത്ത കോളുകളും 250 എംബി ഡേറ്റയും നല്‍കുന്നു.
ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. എട്ട് രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം കോളുകള്‍ക്ക് മിനിട്ടില്‍ 15 പൈസയും ഓണ്‍നൈറ്റ് കോളുകള്‍ക്ക് 35 പൈസയുമാണ് നിരക്ക്. ഇത് പോലെ 19 രൂപയ്ക്കും ബിഎസ്എന്‍എല്‍ പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. 90 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി. എട്ട് രൂപയുടെ പ്ലാനില്‍ ലഭ്യമാകുന്നത് പോലെ കോളുകള്‍ക്ക് മിനിട്ടില്‍ 15 പൈസ വീതവും ഓണ്‍നൈറ്റ് കോളുകള്‍ക്ക് മിനിട്ടില്‍ 35 പൈസയും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 44 രൂപയ്ക്ക് മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്.
ജിയോയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍ നല്‍കുന്നുണ്ട്. 49 രൂപയ്ക്ക് 3 ദിവസത്തേക്ക് 600 എംബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകള്‍, സൗജന്യ റിലയന്‍സ് ജിയോ സബ്സ്‌ക്രിപ്ഷന്‍ എന്നിവയും പ്ലാന്‍ നല്‍കുന്നു.
Post Your Comments