ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ രണ്ട് പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ബജറ്റിൽ ഒതുങ്ങുന്ന തരത്തിൽ മിതമായ നിരക്കുകളാണ് രണ്ട് പ്ലാനുകളുടെയും സവിശേഷത. 411 രൂപ, 788 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. ഈ പ്ലാനുകൾ പൂർണ്ണമായും ഡാറ്റ ആനുകൂല്യം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ദീർഘകാലത്തേക്ക് ഡാറ്റ ആവശ്യമായിട്ടുള്ളവർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ട് പ്ലാനുകളെ കുറിച്ചും കൂടുതൽ പരിചയപ്പെടാം.
411 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
90 ദിവസത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ പുറത്തിറക്കിയ പ്ലാനാണ് 411 രൂപയുടേത്. 90 ദിവസം വരെ ഈ പ്ലാനിലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, സിം വാലിഡിറ്റിക്കായി ഒരു അടിസ്ഥാന പ്ലാൻ നിലനിർത്തേണ്ടതാണ്. ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. അതിനാൽ, 90 ദിവസത്തേക്ക് 180 ജിബി ഡാറ്റ ലഭിക്കും. മറ്റ് അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിന് കീഴിൽ ലഭ്യമല്ല.
788 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
180 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 788 രൂപയുടെത്. ഏകദേശം 6 മാസം വരെ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റയുടെ ഉപയോഗത്തിനുശേഷം ഡാറ്റ വേഗത 40 kbps ആയി കുറയും.
Also Read: ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും: ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്‍
Post Your Comments