KeralaLatest NewsNews

സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിച്ചില്ല; എന്നാൽ മോഹന്‍ലാൽ വിളിച്ചു; വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

വിഷമഘട്ടത്തില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിക്കാതെ ഇരുന്നപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച മോഹന്‍ലാലിന്റെ കോള്‍ ആശ്വാസമായെന്ന് വ്യക്തമാക്കി നടൻ മണിക്കുട്ടൻ. ഈ വിഷമ ഘട്ടത്തില്‍ ആ പ്രാര്‍ത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ആ കാളിലെ, ശബ്ദത്തിലെ സ്നേഹം, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്ന ഒന്നാണെന്ന് മണിക്കുട്ടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read also: ലോറന്‍സ് മൂന്ന് കോടി രൂപ നൽകിയതറിഞ്ഞ സൂപ്പര്‍ സ്റ്റാറുകള്‍ ഉത്കണ്ഠാകുലര്‍; അദ്ദേഹത്തിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കാൻ വരെ ആലോചന; ഷമ്മി തിലകൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

”നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!! ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ശാരീരികമായും മാനസികമായും സാമ്ബത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകള്‍ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎല്‍ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിന ചിലവുകള്‍ക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിക്കുന്നവരുടെ വരുമാനം മുട്ടിനില്‍ക്കുന്ന സാഹചര്യം എനിക്കൂഹിക്കാന്‍ കഴിയും.ഒരു struggling artist (struggling star അല്ല) എന്ന നിലയില്‍, സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളില്‍ എന്നെ കുറിച്ച്‌ അന്വേഷിക്കുകയോ ഞാന്‍ മെസേജ് അയയ്ക്കുമ്ബോള്‍ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷേ, അവരില്‍ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം.

ഈ വിഷമ ഘട്ടത്തില്‍ ആ പ്രാര്‍ത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ആ കാളിലെ, ശബ്ദത്തിലെ സ്നേഹം, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്ന ഒന്നാണ്. എനിക്കാശ്വസിക്കാന്‍ ഇതില്‍പരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയില്‍. നമ്മളതിജീവിക്കും.”

shortlink

Related Articles

Post Your Comments

Related Articles


Back to top button